ഒട്ടാവ: കാനഡ- അമേരിക്ക അതിര്‍ത്തി തുറക്കുന്നത് അടുത്ത വര്‍ഷത്തേക്ക് നീണ്ടേക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം തുടരുന്നതിനാലാണ് അതിര്‍ത്തി തുറക്കുന്നത് വൈകുന്നത്. മാര്‍ച്ച് 21ന് അടച്ച അതിര്‍ത്തി നിലവില്‍ ഓഗസ്റ്റ് 21 വരെ അടച്ചിടാനാണ് ഫെഡറല്‍ സര്‍ക്കാറിന്റെ തീരുമാനം.
എന്നാല്‍ അതിര്‍ത്തി ഉടന്‍ തുറക്കുന്നതിനെ ഭൂരിപക്ഷം കനേഡിയന്മാരും അനുകൂലിക്കുന്നില്ല. ഓരോ 30 ദിവസം കൂടുമ്പോഴുമാണ് അതിര്‍ത്തി അടയ്ക്കല്‍ കരാര്‍ ഇരുരാജ്യങ്ങളും അവലോകനം ചെയ്യുന്നത്. അതിന്റെ ഭാഗമായി ഓഗസ്റ്റ് 21ന് മുമ്പായി നടക്കുന്ന അവലോകനത്തില്‍ അതിര്‍ത്തി തുറക്കുന്നത് ഇനിയും നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.