യുദ്ധത്തിന്റെ റിപ്പോര്‍ട്ട് നല്‍കിയ റേഡിയോ ചാനലിന്റെ സംപ്രേഷണം തടഞ്ഞ് റഷ്യ. മാധ്യമങ്ങള്‍ യുദ്ധം, അധിനിവേശം, ആക്രമണം തുടങ്ങിയ വാക്കുകള്‍ പ്രയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യന്‍ സര്‍ക്കാര്‍ റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണം തടഞ്ഞത്.
‘എഖോ മോസ്‌ക്വി റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണമാണ് തടഞ്ഞത്. ‘സോവിയറ്റ് യൂണിയന് ശേഷം, റഷ്യയില്‍ ഉദയം ചെയ്ത മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന എഖോ മോസ്‌ക്വി റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണം മോസ്‌കോയുടെ യുക്രൈന്‍ അധിനിവേശത്തെ കുറിച്ചുള്ള കവറേജിന്റെ പേരില്‍ തടഞ്ഞു.’- വാര്‍ത്താ ഏജന്‍സിയായ എഫ്പി റിപ്പോര്‍ട്ട് ചെയ്തു.