മുംബൈ: വരുന്ന ടി-20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ പരിമിത ഓവര്‍ ടീം ക്യാപ്റ്റനായി രോഹിത് ശര്‍മ്മ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കാനായി കോലി സ്ഥാനം ഒഴിയുമെന്നും കോലിക്ക് പകരം രോഹിത് ക്യാപ്റ്റനാവും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രോഹിത്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന വിവരം ഏറെ വൈകാതെ കോലി അറിയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടൈം ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
‘വിരാട് തന്നെ ഇക്കാര്യം അറിയിക്കും. തന്റെ ബാറ്റിംഗില്‍ ശ്രദ്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന പദവിയിലെത്തുക എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലിയുടെ ശ്രമം. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു താരങ്ങളുമായും ബിസിസിഐ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കോലിയും രോഹിതും തമ്മില്‍ പലതവണ ചര്‍ച്ചകള്‍ നടന്നു.”- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.