കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നോട്ടയിൽ കുത്തിയത് 1.29 കോടി ആളുകളെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാ‍‍‍ജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നടന്ന പൊതു തെരഞ്ഞെടുപ്പുകളിൽ 1.29 കോടി ആളുകൾ നോട്ടയിൽ കുത്തിയെന്ന് റിപ്പോർട്ടുകൾ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), നാഷണൽ ഇലക്ഷൻ വാച്ച് (ന്യൂ) എന്നിവ തയ്യാറാക്കിയ റിപ്പോർട്ടിലാണ് നോട്ടയ്ക്ക് ലഭിച്ച വോട്ടിന്റെ കണക്ക് പുറത്തുവിട്ടത്. ഒരു സ്ഥാനാർത്ഥികളെയും അനുകൂലിക്കാത്ത വോട്ടർമാർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ വോട്ടിം​ഗ് മെഷീനിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് നോട്ട.

ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശരാശരി 64,53,652 ആളുകൾ നോട്ടയിൽ കുത്തിയെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭാ തെരഞ്ഞെടുപ്പുകളിലാണ് നോട്ടയ്ക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ​ഗോപാൽ​ഗഞ്ച് മണ്ഡലത്തിൽ നിന്ന് മാത്രം നോട്ടയ്ക്ക് കുത്തിയത് 51,660 പേരാണ്. ഏറ്റവും കുറവ് വോട്ട് ലക്ഷദ്വീപിൽ നിന്നാണ്. നൂറ് വോട്ടർമാരാണ് മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാതെ നോട്ട തെരഞ്ഞെടുത്തത്.

 

Top