ഡല്‍ഹി: അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ക്ഷണിച്ചതായി റിപ്പോര്‍ട്ട്. പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നാണ് കെജ്രിവാളിന് ക്ഷണം ലഭിച്ചെന്ന വിവരം പുറത്തുവരുന്നത്. എന്നാല്‍ ആംആദ്മി പാര്‍ട്ടി നേതൃത്വം ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഇന്ത്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചതിനാല്‍ എഎപിയും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
അതേസമയം അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി പ്രചരണത്തിനെതിരെ വീണ്ടും ഹനുമാനെ ആയുധമാക്കാനൊരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി. നാളെ ഡല്‍ഹിയിലെ എല്ലാ മണ്ഡലങ്ങളിലും രാമായണത്തിലെ സുന്ദര കാണ്ഡം പാരായണം ചെയ്യും. രാമായണത്തില്‍ ഹനുമാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ഏക അദ്ധ്യായമാണ് സുന്ദര കാണ്ഡം . കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി യുടെ രാമക്ഷേത്ര പ്രചരണത്തെ ഹനുമാനെ മുന്‍ നിര്‍ത്തിയാണ് അഅജ പ്രതിരോധിച്ചത്.