തമിഴ് നായികമാരില്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് തൃഷ കൃഷ്ണന്. രണ്ട് ചിത്രങ്ങളിലാണ് തൃഷ ഇതുവരെ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്. നിവിന്‍ പോളിക്കൊപ്പമെത്തി ഹേയ് ജൂഡും മോഹന്ലാലിനെപ്പം റാമിലും. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തില്‍ക്കൂടി തൃഷ ഭാഗഭാക്കായേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ടൊവിനോ നായകനാവുന്ന ഐഡന്റിറ്റി എന്ന സിനിമയിലാണ് തൃഷ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരട്ട സംവിധായകരായ അഖില്‍ പോള്‍- അനസ് ഖാന് എന്നിവരുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തില്‍ തൃഷ നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മറ്റൊരു നായിക മഡോണ സെബാസ്റ്റ്യന്‍ ആണ്.ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.