മഹാരാഷ്ട്രയിൽ പ്രതിദിനം ഒരു വയസ്സിൽ താഴെ പ്രായമുള്ള 40 കുട്ടികൾ മരിക്കുന്നുവെന്ന് റിപ്പോർട്ട്

മുംബൈ : മഹാരാഷ്ട്രയിൽ എല്ലാ ദിവസവും ഒരു വയസ്സിൽ താഴെ പ്രായമുള്ള 40 കുട്ടികൾ മരിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതിൽ മൂന്നിൽ ഒന്നും ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള കുട്ടികളാണ്. ശങ്കർ റാവു ചവാൻ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 24 പേർ മരിച്ചതിന്റെ പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്.

ശങ്കർ റാവു ചവാൻ ആശുപത്രിയിൽ മൂന്നു ദിവസം വരെ പ്രായമായ 12 നവജാത ശിശുക്കളാണ് മരിച്ചത്. ആറ് കുട്ടികൾ ശ്വാസകോശ സംബന്ധമായ പ്രശ്നത്താലാണ് മരിച്ചത്. ഛത്രപതി സംബാജിനഗറിലെ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 18 പേർ മരിച്ചു.

അഞ്ച് വർഷത്തിനിടെ മരണം നിയന്ത്രിക്കുന്നതിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. വളർച്ചയെത്താതെയുള്ള പ്രസവം വർധിക്കുന്നുണ്ട്. പോഷകങ്ങളുടെ കുറവ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതും വൈദ്യപരിശോധനയും മരുന്നും ഉറപ്പു വരുത്തണമെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു.

Top