ന്യൂഡല്‍ഹി: ചരിഞ്ഞ എഞ്ചിനുകളുള്ള സ്വിസ് ട്രെയിനുകള്‍ അധികം വൈകാതെ ഇന്ത്യന്‍ റെയില്‍വേ ട്രാക്കുകളിലൂടെ ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍.
ഇറ്റലി, പോര്‍ച്ചുഗല്‍, സ്ലൊവേനിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ചൈന, ജര്‍മനി തുടങ്ങി 11 രാജ്യങ്ങളിലാണ് ഇത്തരം ട്രെയിനുകള്‍ ഇപ്പോള്‍ നിലവിലുള്ളത്.
സ്വിറ്റ്‌സര്‍ലന്‍ഡ് പാരിസ്ഥിതിക വകുപ്പുമായും, ഗതാഗതവകുപ്പുമായും ഇന്ത്യ ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പു വച്ചു എന്നാണ് വിവരം.
സീറ്റുകളില്‍ മൃദുവായ കൈപ്പിടികളും, നിന്ന് യാത്രചെയ്യുന്നവര്‍ക്ക് ബാലന്‍സ് തെറ്റാതിരിക്കാനുള്ള സൗകര്യങ്ങളുമുള്ളതാണ് സ്വിസ് ട്രെയിനുകള്‍.