ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ വിരാട് കോഹ്ലി കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ താരം ഇന്ത്യയിലേക്ക് മടങ്ങിയെന്നാണ് സൂചനകള്‍. ഡിസംബര്‍ 26ന് സെഞ്ചുറിയനിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് തുടങ്ങുക.
മുമ്പ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളിലാണ് കിഷന്റെയും പിന്മാറ്റം. കിഷന് പകരം കെ എസ് ഭരതിനെ ബിസിസിഐ പകരക്കാരനായി പ്രഖ്യാപിച്ചിരുന്നു. റുതുരാജ് ഗെയ്ക്ക്വാദും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കളിക്കില്ല. കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഗെയ്ക്ക്വാദ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
തുടങ്ങഇയ മുതിര്‍ന്ന താരങ്ങള്‍ ക്രിക്കറ്റിന്റെ ഭാഗമായിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ ഏറെ ആശ്രയിക്കുന്ന താരമാണ് കോഹ്ലി. ഇതിഹാസ താരം ഇല്ലാതെ ഇറങ്ങുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്.