ദമാസ്കസ്: ആഗോള തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
സിറിയന്‍ സര്‍ക്കാര്‍ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ നേരത്തേയും ബാഗ്ദാദി മരിച്ചെന്നുള്ള വാര്‍ത്തകള്‍ വന്നിട്ടുള്ളതിനാല്‍ ലോകരാജ്യങ്ങള്‍ കരുതലോടെയാണ് പ്രതികരിക്കുന്നത്.
ശനിയാഴ്ച റാഖയിലുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായാണ് സിറിയന്‍ സര്‍ക്കാര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു.
മുമ്പ് മൊസൂളിനു പുറത്തുള്ള മരുഭൂമിയിലാണ് ബാഗ്ദാദി കഴിഞ്ഞിരുന്നതെന്നാണ് നിഗമനം. മാര്‍ച്ചില്‍ ഇറാക്കി സേന മൊസൂള്‍ തിരിച്ചുപിടിച്ചതോടെ ആക്രമണം ഭയന്ന് അദ്ദേഹം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.