മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമില്‍ സുരക്ഷാ പ്രശ്‌നമെന്ന് റിപ്പോര്‍ട്ടുകള്‍. ടെലഗ്രാം മെസഞ്ചറിലെ പീപ്പിള്‍ നിയര്‍ബൈ സംവിധാനം ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താനാകുമെന്ന് സ്വതന്ത്ര ഗവേഷകനായ അഹമ്മദ് ഹസന്‍ പറയുന്നു.ആര്‍സ് ടെക്‌നിക്കയിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ടെലഗ്രാമില്‍ ഓരോ പ്രദേശത്തെയും ആളുകള്‍ക്ക് ലോക്കല്‍ ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്. ഇത് വഴിയായി തട്ടിപ്പുകാര്‍ അവരുടെ ലൊക്കേഷന്‍ മറച്ചുവച്ച് ഇത്തരം ലോക്കല്‍ ഗ്രൂപ്പുകളില്‍ കയറിപ്പറ്റാന്‍ സാധ്യതയുണ്ടെന്ന് അഹമ്മദ് ഹസന്‍ പറയുന്നു. ഇത് പലവിധത്തിലുള്ള തട്ടിപ്പുകള്‍ക്കും ഉപയോഗിക്കപ്പെട്ടേക്കാം.