ചാവേര്‍ ആക്രമണകാരിയെന്ന് സംശയം ; 18 കാരി പൊലീസ് കസ്റ്റഡിയില്‍

jammu-kashmir

ശ്രീനഗർ: റിപ്പബ്ലിക് ദിനത്തില്‍ ജമ്മുകാശ്മീരില്‍ ചാവേര്‍ ആക്രമണകാരിയെന്ന് സംശയിക്കുന്ന 18 കാരി പൊലീസ് കസ്റ്റഡിയിലായി പൂനെയില്‍ നിന്നുമുള്ള പെണ്‍ക്കുട്ടിയാണ് അറസ്റ്റിലായിരിക്കുന്നത്.

പെണ്‍കുട്ടിയ്‌ക്കൊപ്പം ഒരു കൂട്ടാളിയും പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. പെണ്‍ക്കുട്ടിയുടെ പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാകുന്നതിന് ശ്രമിക്കുകയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ബോംബ് സ്‌ഫോടനത്തിന് കാരണമാകാം എന്ന തരത്തില്‍ കാശ്മീരിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പ്രദേശത്ത് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

Top