റിപ്പബ്ലിക് പരേഡ് പരിശീലനം ; ഡല്‍ഹിലേക്കുള്ള നൂറോളം വിമാനങ്ങള്‍ റദ്ദാക്കി

flight

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലേക്കുള്ള പരേഡ് പരിശീലനത്തിന്റെ ഭാഗമായി ഡല്‍ഹിലേക്കുള്ള നൂറോളം വിമാനങ്ങള്‍ റദ്ദാക്കി. രാവിലെ 10.35 മുതല്‍ 12.15 വരെ ഡല്‍ഹിക്കു മുകളിലൂടെ പറക്കുന്ന വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ജനുവരി 18 മുതല്‍ 26 വരെ എല്ലാ ദിവസവും വിമാനങ്ങള്‍ റദ്ദാക്കിയതോടെ ആയിരകണക്കിനു യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

എല്ലാ വര്‍ഷവും ജനുവരി 19 മുതലാണ് പരിശീലനം ആരംഭിക്കുന്നത്. പരിശീലനത്തോടനുബന്ധിച്ച് 60 മുതല്‍ 90 മിനിറ്റുവരെ ഡല്‍ഹിയുടെ മുകളിലൂടെയുള്ള സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമായിരുന്നു.

സാധാരണ ഈ സമയത്തുള്ള വിമാനങ്ങളുടെ സമയം പുനക്രമീകരിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഈ വര്‍ഷം ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇതോടെയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.

Top