അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ അജ്ഞാതരുടെ ആക്രമണം; പിന്നില്‍ കോണ്‍ഗ്രസോ?

മുംബൈ: മാധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക് ടിവി മേധാവിയുമായ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയില്‍ വച്ച് ആക്രമണം നടന്നതായി ആരോപണം.ഏപ്രില്‍ 22ന് രാത്രി 10 മണിക്ക് നടന്ന ചാനല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അര്‍ദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് താനും ഭാര്യയും സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടന്നത് എന്നാണ് അര്‍ണാബിന്റെ ആരോപണം.

ഈ സമയത്ത് മോട്ടോര്‍ ബൈക്ക് ഓടിച്ച രണ്ട് പേര്‍ കാറിനെ ആക്രമിച്ചു.ആക്രമണകാരികള്‍ അര്‍ണാബ് ഗോസ്വാമിയുടെ കാറിന് മുന്നില്‍ ബൈക്ക് ഇടിച്ചു നിര്‍ത്തിയെന്നാണ് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അക്രമികള്‍ കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും കാറിനു നേരെ ആക്രമണം നടത്തുകയും ചെയ്തു. പിന്നീട് അക്രമികള്‍ കാറിന് മുകളില്‍ കരി ഓയില്‍ ഒഴിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അര്‍ണാബ് പറയുന്നു.

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് എന്നാണ് അര്‍ണാബ് ആരോപിക്കുന്നത്. സോണിയാ ഗാന്ധിയും വദ്രാ കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്ന് അര്‍ണാബ് പിന്നീട് ആരോപിച്ചു. സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കും എന്നാണ് അര്‍ണാബ് പറയുന്നത്.

Top