മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും ;സിബിസിഐ

ന്യൂഡൽഹി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് കേന്ദ്രസര്‍ക്കാരുമായി സിബിസിഐ അധ്യക്ഷനായ കര്‍ദിനാള്‍ ഓസ്വള്‍ഡ് ഗ്രേഷ്യസ് ഈ മാസം ചര്‍ച്ച ചെയ്‌തേക്കുമെന്ന് കത്തോലിക്കാ സഭാവൃത്തങ്ങള്‍.

ഇന്ത്യ സന്ദര്‍ശിക്കാനുള്ള താല്‍പര്യം മാര്‍പാപ്പ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ക്ഷണം ലഭിക്കാത്തതാണ് തടസ്സമെന്നും സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. സന്ദര്‍ശനത്തിന് ആറുമാസത്തെ ഒരുക്കമെങ്കിലും വേണമെന്നും ഈ വര്‍ഷം ഇന്ത്യാ സന്ദര്‍ശനം സാധ്യമാകുമെങ്കില്‍ അത് നവംബറിലുണ്ടാകുമെന്നാണു സഭാവൃത്തങ്ങള്‍ പറയുന്നത്.

അന്തിമ തീരുമാനത്തിനു മുന്‍പ് തീയതി സംബന്ധിച്ചു വത്തിക്കാനും ഇന്ത്യയും തമ്മില്‍ ധാരണയില്‍ എത്തേണ്ടതുണ്ടെന്നാണു വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ നവംബറില്‍ വ്യക്തമാക്കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നിട്ടില്ല.

Top