സൂമിയില്‍ രക്ഷാ ദൗത്യം: വാഹനവ്യൂഹം പുറപ്പെട്ടു

സൂമി : യുക്രൈനിലെ സൂമി നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി സുരക്ഷിത പാത തുറന്നതായി അധികൃതര്‍. ഇവിടെ നിന്ന് ഒഴിപ്പിക്കല്‍ ആരംഭിച്ചു. ഇക്കൂട്ടത്തില്‍ 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമുണ്ട്. പോള്‍ട്ടോവയിലേക്കാണ് ഇവരെ മാറ്റുന്നത്.

പോള്‍ട്ടോവയില്‍ നിന്ന് പടിഞ്ഞാറന്‍ അതിര്‍ത്തിവഴി ഇവരെ യുക്രൈന് പുറത്തെത്തിക്കാനാണ് ശ്രമം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ആദ്യ വാഹന വ്യൂഹം പുറപ്പെട്ടതായി സൂമി ഗവര്‍ണര്‍ അറിയിച്ചു. ബസുകളില്‍ ഇന്ത്യക്കാര്‍ക്ക് പുറമേ, മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും നാട്ടുകാരുമുണ്ട്. ഒഴിപ്പിക്കല്‍ അവസാനിക്കുന്നതുവരെ ആക്രമണം നടത്തരുതെന്ന യുക്രൈന്‍ റഷ്യയോട് ആവശ്യപ്പെട്ടു.

Top