കല്‍പ്പറ്റ : വയനാട് ജില്ലയിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി നാവികസേനയുടെ പത്തംഗ സംഘം കൊച്ചിയിലെ ബേസ് ക്യാംപിലേക്ക് തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേന ( എന്‍.ഡി.ആര്‍.എഫ്) യില്‍ നിന്നുള്ള 25 പേരും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി.
45 പേരാണ് എന്‍.ഡി.ആര്‍.എഫില്‍ നിന്നും ജില്ലക്കായി എത്തിയിരുന്നത്. ശേഷിക്കുന്ന 20 പേര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാംപുകളിലെ ഇടപെടലുകള്‍ക്കുമായി ജില്ലയിലുണ്ട്. കണ്ണൂര്‍ ഡി.എസ്.സിയില്‍ നിന്ന് ലെഫ്. കമാന്‍ഡര്‍ അരുണ്‍ പ്രകാശിന്റെ നേതൃത്വത്തില്‍ 84 സൈനികരും ജില്ലയില്‍ തങ്ങുകയാണ്.
ഇവര്‍ പത്തനംത്തിട്ട ജില്ലയിലെ ദുരിതാശ്വാസ പവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 174 സൈനികരാണ് ജില്ലയിലെത്തിയത്. ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്നുള്ള 25 നാവികര്‍ മഴക്ക് ശമനമുണ്ടായ ആദ്യഘട്ടത്തില്‍ തിരിച്ചുപോയിരുന്നു.