തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട 11 പേരെ കൂടി രക്ഷപ്പെടുത്തി.
ഇവരെ ഉച്ചയോടെ നാവികസേനയുടെ കപ്പലില്‍ കൊച്ചിയിലെത്തും.
അതേസമയം, തെരച്ചിലിന് 10 കപ്പലുകള്‍ കൂടി ഉപയോഗപ്പെടുത്തുന്നുണ്ട്.
അഞ്ച് കപ്പലുകള്‍ കേരളത്തിലും, അഞ്ചെണ്ണം ലക്ഷദ്വീപിലുമായാണ് തെരച്ചില്‍ നടത്തുന്നത്.
എന്നാല്‍, കാണാതായ മത്സ്യത്തൊഴിലാളികളില്‍ 16 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരത്ത് പത്ത് പേരുടെയും, കൊല്ലത്ത് മൂന്ന് പേരുടെയും ലക്ഷദ്വീപില്‍ ഒരാളുടെയും മൃതദേഹമാണ് ഇന്നലെ കിട്ടിയത്.
ഇതോടെ സംസ്ഥാനത്ത് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 28 ആയി.
103 ബോട്ടുകളിലും വളളങ്ങളിലുമായി 1100 ഓളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയെന്നാണ് റിപ്പോര്‍ട്ട്.