വിശാഖപട്ടണം: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ത്യയിലെത്തി. വൈകിട്ടോടെ ഐഎന്‍എസ് സത്പുരയില്‍ വിശാഖപട്ടണത്താണ് അഭിലാഷ് ടോമി എത്തിയത്. വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ അദ്ദേഹം.
അഭിലാഷ് ടോമിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെയെത്തിയിട്ടുണ്ട്. അതേസമയം വിദഗ്ധ ചികിത്സയ്ക്കായി അഭിലാഷ് ടോമിയെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ നാവിക സേന ആലോചിക്കുന്നതായി സൂചനയുണ്ട്.ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലായിരുന്ന അഭിലാഷുമായി കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട കപ്പല്‍ മുംബൈയിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് വിശാഖപട്ടണത്തേക്ക് കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു.