വടക്കന്‍ സിക്കിമില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപെടുത്തി

ഗോഹട്ടി: ശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ സിക്കിമില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപെടുത്തി. 427 വിനോദസഞ്ചാരികളെയാണ് രക്ഷപ്പെടുത്തിയത്. വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടന്ന ചംതാംഗിലേക്ക് അധികൃതരും സ്വകാര്യ ടാക്‌സി ഉടമകളും വാഹനങ്ങള്‍ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വടക്കന്‍ സിക്കിമിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചില്‍ തീസ്ത നദിയുടെ ജലനിരപ്പ് ഉയര്‍ന്നതാണ് വിനോദസഞ്ചാരികള്‍ ഇവിടെ കുടുങ്ങാന്‍ കാരണം. ശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ സിക്കിമിലെ ലാചനും സെമയ്ക്കും ഇടയില്‍ വിനോദസഞ്ചാരികളുടെ അറുപതോളം വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.

Top