ഉഗാണ്ടയില്‍ മണ്ണിടിച്ചില്‍; 31 പേര്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

LAND-SLIDE

കമ്പാല: കനത്ത മഴയെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലുണ്ടായ മണ്ണിടിച്ചിലില്‍ 31 പേര്‍ മരിച്ചു. മണ്ണിനടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാവിലെയായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്.

മഴയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ നാശനഷ്ടം ബുഡുഡ ജില്ലയിലാണ് ഉണ്ടായത്. ബുഡുഡയില്‍ വ്യാഴാഴ്ച കനത്ത മഴയാണ് അനുഭവപ്പെട്ടത്. മണ്ണിടിച്ചിലില്‍ മൂന്ന് ഗ്രാമങ്ങളിലെ നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2010ല്‍ ബുഡുഡയിലുണ്ടായ മണ്ണിടിച്ചിലില്‍ നൂറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Top