ശക്തമായ മഴ; യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: ശക്തമായ മഴ സംസ്ഥാനത്ത് ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

മഴ മൂലം മലയോര പ്രദേശങ്ങളും തീരമേഖലയും ഒരു പോലെ തന്നെ ദുരിതത്തിലായിരിക്കുകയാണ്. താഴ്ന്ന മറ്റ് പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. വയനാട്ടിലും ഇടുക്കിയിലും കുട്ടനാട്ടിലും പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. നിരവധി വീടുകളും തകര്‍ന്നു. കടലില്‍ പോകാന്‍ കഴിയാത്തതിനാല്‍ തീരപ്രദേശത്ത് പട്ടിണിയും രൂക്ഷമാണ്. കടലാക്രമണവും ഇവരെ ദുരിതത്തിലാക്കുന്നു.

ഉരുള്‍പൊട്ടലുണ്ടാവാന്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും രക്ഷാപ്രവര്‍ത്തനത്തിന് പണം തടസമാകരുതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Top