തിരുവനന്തപുരം: കൂടിയാലോചനകള്‍ ഇല്ലാതെ പാര്‍ട്ടീ തീരുമാനങ്ങള്‍ എടുക്കുന്ന കെ പി സി സി അധ്യക്ഷനെതിരെ നിസംഗത പുലര്‍ത്തുന്ന ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തിലക്കും എതിരെ എ, ഐ ഗ്രൂപ്പുകളില്‍ നീരസം. മുതിര്‍ന്ന നേതാക്കളായ ഇരുവരേയും ഇരുട്ടത്ത് നിര്‍ത്തി ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടികയില്‍ തീരുമാനം എടുത്തിട്ടും മൗനം തുടരുന്ന ഇരുവരുടെയും നിലപാടില്‍ രണ്ട് ഗ്രൂപ്പിലെയും രണ്ടാം നിര നേതാക്കള്‍ക്ക് അതൃപ്തി ഉണ്ട്. ഗ്രൂപ്പ് യോഗം വിളിച്ച് ശക്തി തെളിയിക്കണമെന്നാണ് എ ഐ ഗ്രൂപ്പുകളിലെ രണ്ടാം നിര നേതാക്കളുടെ ആവശ്യം.
ഡിസിസി പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചാല്‍ കൂടുതല്‍ കടുത്ത നിലപാടിലേക്ക് നീങ്ങാനാണ് എഐ ഗ്രൂപ്പുകളുടെ നീക്കം. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നിര്‍ദ്ദേശിച്ച പേരുകള്‍ക്കപ്പുറം കൂടുതല്‍ പേരുകള്‍ ഉള്‍പ്പെടുത്തിയതാണ് ഗ്രൂപ്പുകളുടെ രോഷത്തിന്റെ കാരണം. നേതൃമാറ്റത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ്സില്‍ കൂടുതല്‍ ഒതുക്കപ്പെടുന്നുവെന്ന പരാതിയാണ് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും. സാധാരണ ഡിസിസി പുനഃസംഘടനാ ചര്‍ച്ചകളില്‍ കിട്ടിയ പരിഗണന കിട്ടാത്തതാണ് ഹൈക്കമാന്‍ഡിനോട് പരാതിപ്പെടാനുള്ള കാരണം.