സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

modi

ന്യൂഡല്‍ഹി : സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ സർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചേക്കും. 10 ശതമാനം സംവരണം കൊണ്ടുവരാനുള്ള ഭേദഗതിക്ക് മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയിരുന്നു.

നിലവില്‍ പട്ടികജാതി – പട്ടിക വര്‍ഗമടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ 50 ശതമാനമാണ് ഭരണഘടനാപ്രകാരം സംവരണമുള്ളത്. ഇതിന് പുറമെയാണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം.

ബിജെപിയും കോൺഗ്രസും അംഗങ്ങൾക്ക് സഭയിൽ ഹാജരാകാൻ വിപ്പു നല്‍കിയിട്ടുണ്ട്. ഇന്ന് ലോക്സഭയിൽ പാസാക്കിയ ശേഷം നാളെ രാജ്യസഭയിലും കൊണ്ടുവരാനാണ് നീക്കം. ശീതകാലസമ്മേളനം ഇന്ന് അവസാനിക്കേണ്ടതാണ്. ബിൽ പാസാക്കാൻ രാജ്യസഭ നാളെ കൂടി ചേരാനാണ് ധാരണ. പൗരത്വ നിയമഭേദഗതിയും ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.

Top