തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ തിയറ്ററുകളിലും 100 രൂപയ്ക്കു മുകളില്‍ ടിക്കറ്റ് നിരക്കുളള ഓരോ ടിക്കറ്റിനും 28 ശതമാനം നികുതിയും 100 രൂപയ്ക്കും അതിനുതാഴെയും നിരക്കുള്ള ടിക്കറ്റിന് 18 ശതമാനം നികുതിയും അടയ്ക്കണമെന്ന് കെഎസ്എഫ്ഡിസി.
ഓരോ ടിക്കറ്റിലും സര്‍വീസ് ചാര്‍ജായ രണ്ട് രൂപയ്ക്കും സാംസ്‌കാരിക ക്ഷേമനിധിക്കുള്ള സെസ് തുകയായ മൂന്ന് രൂപയ്ക്കും നികുതികള്‍ ബാധകമാണ്.
തിയറ്റര്‍ പ്രവേശന നിരക്കില്‍ മേല്‍സെസും സര്‍വീസ് ചാര്‍ജും ഉള്‍പ്പെടുത്തിയതിനുശേഷമേ നികുതി നിരക്ക് നിശ്ചയിക്കാനാവൂ. റിസര്‍വേഷന്‍ ചാര്‍ജ് തിയറ്റര്‍ പ്രവേശന നിരക്കില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്നുള്ള തീരുമാനത്തിനായി ജിഎസ്ടി കൗണ്‍സിലിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഇതിനു വിശദീകരണം വരുന്നതു വരെ സര്‍ക്കാര്‍ തിയറ്ററുകളില്‍ റിസര്‍വേഷന്‍ ഉണ്ടാവില്ലന്നും കെഎസ്എഫ്ഡിസി അറിയിച്ചു.