തിരുവനന്തപുരം: സംവരണത്തെ സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായതോടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ മൂന്നുസ്ട്രീമുകളിലും സംവരണം ഉറപ്പാക്കിക്കൊണ്ടുള്ള സ്‌പെഷ്യല്‍ റൂളിന് മന്ത്രിസഭ അനുമതി നല്‍കി. ഇനി നേരിട്ടുളള നിയമനത്തിലും, ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കായി മാറ്റി വച്ചിട്ടുളള ഒഴിവുകളിലും സംവരണം ഉറപ്പാകും.
കെഎഎസിന്റെ രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം വേണ്ടെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിലപാട്. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ എ ജി യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ചട്ട ഭേദഗതി വരുത്തിയത്.