മുംബൈ: കേന്ദ്ര സര്‍ക്കാരിന് 2019-20 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമായി 57,128 കോടി രൂപ കൈമാറാന്‍ റിസര്‍വ് ബാങ്ക് ബോര്‍ഡ് അംഗീകാരം നല്‍കി. 5.5 ശതമാനം ആകസ്മിക റിസ്‌ക് ബഫര്‍ നിലനിര്‍ത്താനും തീരുമാനിച്ചതായി പ്രസ്താവനയില്‍ റിസര്‍വ് ബാങ്ക് അറിയിച്ചു.ആര്‍ബിഐയുടെ കേന്ദ്ര ബോര്‍ഡിന്റെ 584-ാമത് യോഗത്തിലാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഈ തീരുമാനങ്ങള്‍ എടുത്തത്.
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികന്ത ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് കഴിഞ്ഞ വര്‍ഷത്തെ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും വാര്‍ഷിക റിപ്പോര്‍ട്ടിനും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിനും അംഗീകാരം നല്‍കുകയും ചെയ്തു.
കൊവിഡ് പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിന് റിസര്‍വ് ബാങ്ക് സ്വീകരിച്ച ധന, നിയന്ത്രണ നടപടികള്‍ പരിശോധിക്കുന്നതിനൊപ്പം നിലവിലെ സാമ്പത്തിക സ്ഥിതി, ആഗോള -ആഭ്യന്തര വെല്ലുവിളികള്‍ എന്നിവയും യോഗം അവലോകനം ചെയ്തു.