മുബൈ : റിസര്‍വ് ബാങ്കിന്റെ വിദേശനാണ്യ ശേഖരത്തില്‍ രണ്ടു മാസത്തിനു ശേഷം വന്‍ ഇടിവ്. ഇതോടെ ഫെബ്രുവരി ഒമ്പതിലെ വിദേശനാണ്യ ശേഖരം 41,976 കോടി ഡോളറായി.
ഓഹരിവിപണിയിലെ വിദേശനിക്ഷേപകര്‍ പണം പിന്‍വലിച്ചതാണ് താഴ്ചയ്ക്ക് കാരണം. കഴിഞ്ഞ ആഴ്ച വിദേശനാണ്യ ശേഖരം 42,191.49 കോടി ഡോളര്‍ ആയിരുന്നു.