കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തെ റിസര്‍വ് ബാങ്കിന്റെ അവസാന ധന നയം ഇന്നറിയാം. നാണയപ്പെരുപ്പ സൂചികകള്‍ കയറ്റത്തിന്റെ പാതയിലായതിനാല്‍ പലിശ നിരക്കുകള്‍ കുറയാന്‍ സാദ്ധ്യതയില്ല.
റീട്ടെയില്‍ നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിനു മേലെയാണ് (5.61 ശതമാനം). മൊത്തവില നാണയപ്പെരുപ്പം നെഗറ്റീവ് തലത്തിലും (മൈനസ് 0.73 ശതമാനം) തുടരുന്നു.
കേന്ദ്ര ബഡ്ജറ്റ് അവതരണം ഈമാസം നടക്കുമെന്നിരിക്കേ, ബഡ്ജറ്റിലെ നടപടികള്‍ കൂടി പരിശോധിച്ച ശേഷമേ ഇനിയൊരു പലിശയിളവിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തയ്യാറാകൂ. ഫെബ്രുവരി 29നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്ര്‌ലി ബഡ്ജറ്റ് അവതരിപ്പികുന്നത്.