Reserve Bank keeps policy rate unchanged at 6.75%

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ കലണ്ടര്‍ വര്‍ഷത്തെ ആദ്യത്തെ വായ്പനയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല.

കേന്ദ്ര ബജറ്റ് മുന്നില്‍ കണ്ട് നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പ (റീപ്പോ) യുടെ പലിശ നിരക്ക് ഇപ്പോള്‍ 6.75 ശതമാനമാണ്.

ആര്‍ബിഐ നിരക്കിളവു പ്രഖ്യാപിച്ചിരുന്നെങ്കില്‍ തന്നെ വായ്പ നിരക്കുകള്‍ കുറയ്ക്കാന്‍ വാണിജ്യ ബാങ്കുകള്‍ തയാറാകുമോ എന്ന സംശയം ഉണ്ടായിരുന്നു.

സാമ്പത്തിക വര്‍ഷം അവസാനിക്കാറായിരിക്കെ നിരക്കിളവിനു ബാങ്കുകള്‍ മടിക്കും. മാത്രമല്ല, പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന 2016 ഏപ്രില്‍ ഒന്നിനു പലിശ നിര്‍ണയ രീതി തന്നെ മാറുകയുമാണ്. ആര്‍ബിഐ നിര്‍ദേശിച്ചിട്ടുള്ള ഏകീകൃത രീതിയിലായിരിക്കും തുടര്‍ന്നു പലിശ നിര്‍ണയം.

Top