ചെറുസംരംഭക വായ്പയ്ക്ക് പ്രോൽസാഹനവുമായി റിസർവ് ബാങ്ക്

ന്യൂഡൽഹി : സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിലേക്കു കടന്നുവരുന്ന സംരംഭകർക്കു വായ്പ നൽകുന്നതിനു ബാങ്കുകളെ പ്രോൽസാഹിപ്പിക്കുമെന്നു റിസർവ് ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ ജനുവരി 1 വരെ ബാങ്ക് വായ്പയേ എടുത്തിട്ടില്ലാത്ത സംരംഭകർക്കു നൽകുന്ന വായ്പകൾ കരുതൽ ധനഅനുപാതക്കണക്കിൽ പെടുത്തില്ല.ഒക്ടോബർ 1 വരെയുള്ള  പദ്ധതിയിൽ ഒരാൾക്കു പരമാവധി 25 ലക്ഷം രൂപയാണ് അനുവദനീയ വായ്പ.

മൈക്രോ ഫിനാൻസ് പദ്ധതികൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചാരേഖ പുറത്തിറക്കും. ചെക്കുകൾ ഓൺലൈൻ സംവിധാനത്തിലൂടെ പരിശോധിച്ച് ക്ലിയർ ചെയ്യാനുള്ള സൗകര്യം രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും അടുത്ത സെപ്റ്റംബറിനകം ഏർപ്പെടുത്തും. നിലവിൽ രാജ്യത്ത് 18,000 ബാങ്ക് ശാഖകളിൽ ഈ സൗകര്യമില്ല.

അടുത്ത സാമ്പത്തിക വർഷം 10.5% വളർച്ചയുണ്ടാകുമെന്നാണ് റിസർവ് ബാങ്ക് ധനനയ സമിതിയുടെ വിലയിരുത്തൽ.

Top