ആര്‍.ബി.ഐയുടെ പണനയ അവലോകന യോഗം നാളെ ആരംഭിക്കും

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം നാളെ ആരംഭിക്കും. യോഗത്തില്‍ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്നാണ് സൂചന. യോഗം അവസാനിക്കുന്ന ബുധനാഴ്ച്ച യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ വിശദീകരിക്കും. ആവശ്യസാധനങ്ങളുടെ വിലവര്‍ധനയും ആഗോളതലത്തില്‍ തുടരുന്ന വ്യാപാര യുദ്ധങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ കുറവുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിനോടൊപ്പം രാജ്യത്തെ ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ചയിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്കിന് മുകളില്‍ സമ്മര്‍ദ്ദവും ശക്തമാണ്.

Top