മുംബൈ: രാജ്യത്തെ ബാങ്കിങ് വ്യവസായത്തിൽ വൻ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന നിയമ നിർമാണത്തിന് ശുപാർശ ചെയ്ത് റിസർവ് ബാങ്ക് ആഭ്യന്തര സമിതി. സമിതിയുടെ ശുപാർശകൾക്ക് അംഗീകാരം ലഭിച്ചാൽ 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിൽ ദേദഗതി ചെയ്യേണ്ടി വരും.
വൻകിട കോർപ്പറേറ്റുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും പുതിയ ശുപാർശകൾ പ്രകാരം ബാങ്കുകളുടെ പ്രമോട്ടർമാരാകാൻ കഴിയും. മാത്രമല്ല നിലവിലെ രീതികളിൽ നിന്ന് വിപരീതമായി പ്രമോട്ടർ ഓഹരി വിഹിതം 15 ശതമാനത്തിൽ നിന്ന് 26 ശതമാനമാക്കാനും സമിതി നിർദ്ദേശിക്കുന്നുണ്ട്.