Reserve Bank of India

Reserve bank of india

മുംബൈ : റിസര്‍വ് ബാങ്ക് വായ്പാ നയം നാളെ പ്രഖ്യാപിക്കും.നയം പ്രഖ്യാപിക്കുന്നത് ഇന്നും നാളെയുമായി ചേരുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി യോഗത്തിനു ശേഷമായിരിക്കും.ബുധനാഴ്ച വൈകീട്ട് നയം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റ നോട്ട് അസാധുവാക്കലിനുശേഷം നടക്കുന്ന രണ്ടാമത്തേതും ഈ സാമ്പത്തിക വര്‍ഷത്തെ അവസാനത്തേതുമായ അവലോകനയോഗമാണണെന്നുള്ള പ്രത്യേകത കൂടി ഇതിനുണ്ട്.അടിസ്ഥാന നിരക്കുകളില്‍ കാല്‍ശതമാനമെങ്കിലും കുറവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് വ്യവസായലോകം. പണപ്പെരുപ്പം നിയന്ത്രണവിധേയമായതും നിക്ഷേപം വര്‍ധിച്ചതുമാണ് നിരക്കു കുറവു വരുത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Top