ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിഴില്ലായ്മയ്ക്ക് സര്‍ക്കാരുകള്‍ മതിയായ ഊന്നല്‍ നല്‍കുന്നില്ലെന്നത് തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.
നോട്ട് നിരോധനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആത്മപരിശോധനയ്ക്കു തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മതിയായ സമയം കടന്നു പോയെന്നും ഇനി നോട്ട് നിരോധനം സംബന്ധിച്ച് നമ്മള്‍ പിന്നിലേക്ക് നോക്കണമെന്നും ഇതില്‍നിന്ന് എന്താണ് പഠിക്കാനായതെന്ന് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ട് നിരോധനം ശരിയായ ഫലം നല്‍കിയോ ഇല്ലയോ എന്ന കാര്യം പരിശോധിക്കണം. മികച്ച ഭരണത്തിനും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും എല്ലാ സര്‍ക്കാരുകളും ചെയ്യേണ്ട കാര്യമാണ് ആത്മ പരിശോധന, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.