ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി; യാഥാർത്ഥ്യമാക്കാൻ റിസർവ് ബാങ്ക് നീക്കം

മുംബൈ: ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി എന്ന ആശയം യാഥാർത്ഥ്യമാക്കാൻ റിസർവ് ബാങ്ക്.  തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ഡപ്യൂട്ടി ഗവർണർ ബിപി കണുങ്കോ വ്യക്തമാക്കി. സ്വകാര്യ ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് വിലക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ആഴ്ച നീക്കം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ബിറ്റ്കോയിൻ പോലുള്ള സ്വന്തം ഡിജിറ്റൽ കറൻസിക്കായി റിസർവ് ബാങ്ക് ശ്രമം തുടങ്ങിയത്.

സമീപ വർഷങ്ങളിൽ സ്വകാര്യ ഡിജിറ്റൽ കറൻസികളും വെർച്വൽ കറൻസികളും ക്രിപ്റ്റോ കറൻസികളും നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാജ്യത്ത് ഒരു ഡിജിറ്റല്‍ കറന്‍സിയുടെ ആവശ്യം ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും, ഉണ്ടെന്ന് തോന്നുകയാണെങ്കില്‍ അത് പ്രാവര്‍ത്തികമാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ജനുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് പറയുന്നു.

Top