സര്‍പ്ലസ് ഫണ്ടില്‍ നിന്ന് 3.6ലക്ഷം കോടി രൂപ ആവശ്യപ്പെട്ടു; ആവശ്യം തള്ളി ആര്‍ ബി ഐ

rbi

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സര്‍പ്ലസ് ഫണ്ടില്‍(ആര്‍ ബി ഐയുടെ ചെലവു കഴിച്ചുള്ള തുക)നിന്ന് 3.6ലക്ഷം കോടി രൂപ ആവശ്യപ്പെട്ടുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആവശ്യം നിരസിച്ച് ആര്‍ ബി ഐ.

സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന നിഗമനത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം ആര്‍ ബി ഐ തള്ളിയത്. ഈ തുക ആര്‍ ബി ഐയ്ക്കും സര്‍ക്കാരിനും സംയുക്തമായി കൈകാര്യമായി ചെയ്യാമെന്നും ധനമന്ത്രാലയം മുന്നോട്ടുവെച്ച ആവശ്യത്തില്‍ വ്യക്തമാക്കിയിരുന്നതായാണ് റിപ്പോര്‍ട്ട്.

ആര്‍ ബി ഐയുടെ ആകെ സര്‍പ്ലസ് ഫണ്ട് 9.59 ലക്ഷം കോടി രൂപയാണ്. ഈ തുകയില്‍ നിന്നുമാണ് 3.6ലക്ഷം കോടി ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

Top