മലയാള ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട താരമാണ് രശ്മി സോമന്‍. പരമ്പരകളില്‍ തിളങ്ങി നിന്ന സമയത്താണ് താരത്തിന്റ വിവാഹം നടന്നത്. പിന്നീട് താരം മിനിസ്‌ക്രീനില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.
അനുരാഗം എന്ന സീരിയലിലൂടെ രശ്മി വീണ്ടും മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ബോള്‍ഡായുളള ഒരു കഥാപാത്രവുമായാണ് ഇത്തവണ എത്തുന്നത് എന്ന വിവരം താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്.
‘നാലു വര്‍ഷത്തെ ഇടവേളക്കുശേഷം അനുരാഗം എന്ന സീരിയലിലൂടെ ഞാന്‍ നിങ്ങളെ കാണാന്‍ വരികയാണ്. മുന്‍പ് നിങ്ങള്‍ എന്നോടു കാണിച്ച സ്നേഹത്തിന്റെ മാധുര്യം ഒട്ടും കുറയില്ലാന്നു ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക്, എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒരുമിച്ചു കണ്ടു ആസ്വദിക്കാവുന്ന ഒരു സീരീസ് ആണു അനുരാഗം. എന്റെ കഥാപാത്രവും ഞാന്‍ ഇന്നെവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തവുമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിക്കുന്നു. രശ്മി സോമന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.