തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. മനോജ് എബ്രഹാം ദക്ഷിണാമേഖല എഡിജിപിയായി തുടരും. ഷെയ്ഖ് ദര്‍വേസ് സാഹിബ് ഉത്തരമേഖല എഡിജിപിയാവും. നിലവില്‍ ക്രൈംബ്രാഞ്ച് എഡിജിപിമാരാണ് ഇരുവരും.
പത്മകുമാര്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ എഡിജിപിയാകും, ടി കെ വിനോദ് കുമാറിന് ക്രൈംബ്രാഞ്ച് എഡിജിപിയുടെ അധിക ചുമതല നല്‍കി.
ടോമിന്‍ തച്ചങ്കരിയെ കോസ്റ്റല്‍ എഡിജിപിയായും എ ആനന്ദകൃഷ്ണനെ എ പി ബറ്റാലിയന്‍ എഡിജിപിയായും നിയമിച്ചു. അശോക് യാദവിനാണ് തിരുവനന്തപുരം റേഞ്ച് ഐജിയുടെ ചുമതല. എം ആര്‍ അജിത് കുമാറിനെ കണ്ണൂര്‍ റേഞ്ച് ഐജിയായും ബലറാം കുമാര്‍ ഉപാദ്ധ്യായയെ തൃശ്ശൂര്‍ റേഞ്ച് ഐജിയായും നിയമിച്ചു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സംജയ് കുമാര്‍ ഗുര്‍ദീന് തിരുവനന്തപുരം കമ്മീഷണറായും ചുമതലകള്‍ നല്‍കിയിട്ടുണ്ട്.
സഞ്ജയ് കുമാര്‍ ഗുര്‍ദീന് പകരം എവി ജോര്‍ജിനെയാണ് പുതിയ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. തിരുവന്തപുരം കമ്മീഷണര്‍ സ്ഥാനത്ത് നിന്നും പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയ ഡിഐജി എസ്.സുരേന്ദ്രനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു.