തിരുവനന്തപുരം: പൊലീസ് സര്‍വ്വീസിലെ അഴിച്ചുപണിക്ക് പിന്നാലെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസിന്റെ (ഐഎഫ്എസ്) തലപ്പത്തും മാറ്റം. പ്രകൃതി ശ്രീവാസ്തവ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്സര്വേറ്ററാകും.
തിരുവനന്തപുരം സൗത്ത് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായിരുന്ന ഐ സിദ്ദിഖ് പുനലൂര്‍ സിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായും, തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായിരുന്ന റ്റി ഉമ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററായും ചുമതലയേല്‍ക്കും.
ചാലക്കുടി ഡിവിഷണല്‍ ഓഫീസറായിരുന്ന സുനീല്‍ പാമിദിനെ കണ്ണൂര്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി മാറ്റി നിയമിച്ചു.
മുന്നാര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന സാമുവല്‍ പച്ചൗനെ അസിസ്റ്റന്റ് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആയി നിയമിച്ചു. തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ അധിക ചുമതല കൂടി അദ്ദേഹത്തിന് നല്കാന് ഉത്തരവായിട്ടുണ്ട്.
തൃശൂര്‍ ഡിവിഷനില്‍ അസിസ്റ്റന്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായിരുന്ന യോഗേഷ് നീല്‍കാന്തിനെ പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറിന്റെ അധിക ചാര്‍ജ്ജു കൂടി നല്കി അസിസ്റ്റന്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായി നിയമിക്കാനും ഉത്തരവായി.