തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വ്യാപക സ്ഥലംമാറ്റം. എസ്പിമാരുള്‍പ്പെടെ നിരവധി ഉന്നത ഐപിഎസ് ഓഫീസര്‍മാര്‍ക്കാണ് സ്ഥാനചലനം.
കണ്ണൂര്‍, പാലക്കാട് എസ് പിമാര്‍ അടക്കം 16 പൊലീസ് സൂപ്രണ്ടുമാരെ മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പുതിയ എസ്പിമാരില്‍ മിക്കവരും കണ്‍ഫേര്‍ഡ് ഐപിഎസുകാരാണ്.
പുതുതായി നിയമനം ലഭിച്ച ഉദ്യോഗസ്ഥര്‍
1. അരുള്‍ ബി കൃഷ്ണ -ഡി സി പി തിരുവനന്തപുരം
2. യതീഷ് ചന്ദ്ര -ഡി സി പി കൊച്ചി
3. അശോക് കുമാര്‍ -റൂറല്‍ തിരുവനന്തപുരം
4. സുരേന്ദ്രന്‍ -റൂറല്‍ കൊല്ലം
5. റഫീഖ് -ആലപ്പുഴ
6. വേണുഗോപാല്‍ -ഇടുക്കി
7. ബി അശോക് കുമാര്‍ -പത്തനംതിട്ട
8. എ വി ജോര്‍ജ് -എറണാകുളം റൂറല്‍
9. എന്‍ വിജയകുമാര്‍ -തൃശ്ശൂര്‍ റൂറല്‍
10. പി.നാരായണന്‍ -കമ്മീഷണര്‍, തൃശ്ശൂര്‍ സിറ്റി
11. പ്രതീഷ് കുമാര്‍ -പാലക്കാട്
12. പുഷ്‌ക്കരന്‍ -കോഴിക്കോട് റൂറല്‍
13. ജയനാഥ് -കോഴിക്കോട് സിറ്റി
14 ഫിലിപ് -കണ്ണൂര്‍
15. ശിവ വിക്രം -വയനാട്
16. സൈമണ്‍ -കാസര്‍ഗോഡ്
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം നടക്കുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്. ഐജി, എഡിജിപി, ഡിജിപി റാങ്കിലുള്ള ഉദ്യേഗസ്ഥരുടെ സ്ഥലംമാറ്റവും ഉടനെ ഉണ്ടാകുമെന്നാണ് അറിയുന്നത്.