Reshuffling; Tribunal adjourned T P Senkumar’s petition

കൊച്ചി: ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ടി.പി.സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഈ മാസം 24ലേക്ക് മാറ്റിവച്ചു. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന സെന്‍കുമാറിന്റെ ആവശ്യവും ട്രൈബ്യൂണല്‍ തള്ളി.

ഡി.ജി.പി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതില്‍ ചട്ടലംഘനം ഉണ്ടായതായി സെന്‍കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്നെ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയതില്‍ സംസ്ഥാന പൊലീസ് നിയമത്തിന്റേയും അഖിലേന്ത്യാ ചട്ടങ്ങളും ലംഘിക്കപ്പെട്ടു.

സംസ്ഥാന പൊലീസ് സേനയുടെ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സര്‍ക്കാരിന്റെ നടപടി തരംതാഴ്ത്തലായിരുന്നു. ശിക്ഷാനടപടിയുടെ ഭാഗമായിരുന്നു തന്നെ തരംതാഴ്ത്തിയതെന്നും സെന്‍കുമാര്‍ പരാതിപ്പെട്ടിരുന്നു.

Top