റിയാദ് : വിദേശതൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കുന്നതിന് കാലാവധിയുള്ള റെസിഡന്റ് ഐഡന്റിറ്റി ആവശ്യമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്.
എക്‌സിറ്റ് നേടി 60 ദിവസത്തിനകം വിദേശികള്‍ രാജ്യം വിടണമെന്നും അധികൃതര്‍ അറിയിച്ചു.
അഞ്ചുവര്‍ഷ കാലാവധിയില്‍ ഹവിയ്യതു മുഖീം എന്ന പേരിലാണ് സൗദി പാസ്‌പോര്‍ട്ട് വകുപ്പ് റെസിഡന്റ് ഐഡന്റിറ്റി കാര്‍ഡ് വിതരണംചെയ്യുന്നത്.
റെസിഡന്റ് ഐഡന്റിറ്റി കാര്‍ഡിന് അഞ്ചുവര്‍ഷം കാലാവധി ഉണ്ടെങ്കിലും ഓരോ വര്‍ഷവും ഓണ്‍ലൈന്‍ വഴി ഇത് പുതുക്കണം.
കാലാവധിയുള്ള റെസിഡന്റ് ഐഡന്റിറ്റി കാര്‍ഡുള്ളവര്‍ക്കു മാത്രമാണ് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കുകയുള്ളു.
46,000 നിയമലംഘകരുടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ നാടുകടത്തുമെന്നും, നിയമലംഘകര്‍ക്ക് സ്വന്തം രാജ്യത്തിലേക്ക് മടങ്ങാന്‍ അനുവദിച്ച പൊതുമാപ്പ് ഏഴുലക്ഷം നിയമ ലംഘകര്‍ പ്രയോജനപ്പെടുത്തിയെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.