തോമസ് ചാണ്ടിയുടെ രാജിക്കത്തിന്റെ പൂര്‍ണരൂപം പുറത്ത്

Thomas chandy

തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന തോമസ് ചാണ്ടി മുഖ്യമന്ത്രിയ്ക്കു നല്‍കിയ രാജിക്കത്തിന്റെ പൂര്‍ണരൂപം പുറത്ത്.

രാജിക്കത്തിന്റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി

അങ്ങേയ്ക്കു അറിവുള്ളതു പോലെ ഒരു തെറ്റും ചെയ്യാതെ മന്ത്രിസഭയില്‍ നിന്നും രാജി വയ്‌ക്കേണ്ടി വന്ന സാഹചര്യം ഉണ്ടായതില്‍ ഖേദിക്കുന്നു. ചില മാധ്യമങ്ങള്‍ തുടങ്ങി വച്ചതും മറ്റു ചില മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതും ഒരു ശതമാനം പോലും സത്യം ഇല്ലാത്തതുമായ കായല്‍ കയ്യേറ്റം എന്ന വ്യാജപ്രചരണം അന്വേഷണത്തില്‍ യാതൊരു അടിസ്ഥാനവുമില്ല എന്നു തെളിഞ്ഞിരിക്കുന്ന വിവരം അങ്ങേയ്ക്കു അറിയാമല്ലോ. പക്ഷെ ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തില്‍ ഉണ്ടായിട്ടുള്ള സംശയങ്ങളുടെ പശ്ചാത്തലത്തില്‍ നല്ല നിലയില്‍ ഭരണം നടത്തിക്കൊണ്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന്റെ പ്രതിഛായക്കു കോട്ടം വരാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ എന്‍സിപിയുടെ കേന്ദ്രനേതൃത്വവുമായി ആലോചിച്ച് ഈ തീരുമാനം എടുത്തിട്ടുള്ളത്.

അപ്രതീക്ഷിതമായി ഇന്നലെ ബഹു. ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശമാണ് രാജി വയ്ക്കുന്നതിനു എന്നെ പ്രേരിപ്പിച്ചത്. അത് നീക്കിക്കിട്ടുന്നതിനു വേണ്ടി ബഹു. സുപ്രിം കോടതിയെ സമീപിക്കുന്നുണ്ട്. ബഹു. സുപ്രീംകോടതി മുന്‍പാകെ എന്റെ നിരപരാധിത്വം തെളിയിച്ച് തിരിച്ചു വരാന്‍ കഴിയുമെന്ന വിശ്വാസമാണ് എനിക്കുള്ളത്.

മന്ത്രിയായി പ്രവര്‍ത്തിച്ച കാലയളവില്‍ അങ്ങ് എനിക്ക് നല്‍കിയ ഉപദേശങ്ങള്‍ക്കും സഹായസഹകരണങ്ങള്‍ക്കും പിന്തുണയ്ക്കും ഞാനും എന്റെ പാര്‍ട്ടിയും അങ്ങയോടു അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു

chandy-resignation-letter1

എല്ലാ വിധ നന്‍മകളും നേര്‍ന്നുകൊണ്ട് വിശ്വസ്തതയോടെ തോമസ് ചാണ്ടി

Top