തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ തുടര്‍ച്ചയായ മുന്നാം ദിവസവും പ്രതിപക്ഷത്തിന്റെ ബഹളം.
ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്.
‘സ്വജനപക്ഷപാതം നടത്തിയ മന്ത്രി ഷൈലജ രാജിവയ്ക്കുക’ എന്നെഴുതിയ ബാനറുകളുമായാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ ഷൈലജയ്ക്ക് തുടരാന്‍ അര്‍ഹതയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
വയനാട് ബാലാവകാശ കമ്മീഷന്‍ അംഗമായി ക്രിമിനല്‍ കേസില്‍ പ്രതിയായ ടി ബി സുരേഷിനെ നിയമിച്ചതാണ് ആരോഗ്യമന്ത്രിക്കെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിക്കാന്‍ കാരണം.