ഗാനഗന്ധര്‍വ്വന് പിറന്നാള്‍ സമ്മാനവുമായി ഗായക കൂട്ടായ്മ. പരിപാടിയില്‍ യേശുദാസും കുടുംബവും പങ്കെടുത്തു. യേശുദാസ് അക്കാദമിയും സമം ഗാന സംഘടനയും ചേര്‍ന്ന് എറണാകുളത്ത് നടത്തിയ ചടങ്ങില്‍ അമേരിക്കയില്‍ നിന്ന് യേശുദാസും കുടുംബവും ഓണ്‍ലൈന്‍ ആയി പങ്കെടുക്കുകയായിരുന്നു. വിജയ് യേശുദാസിനൊപ്പം ചടങ്ങില്‍ മലയാളത്തിലെ പ്രമുഖ പിന്നണി ഗായകരും നടന്‍ സിദ്ധിക്കും അടങ്ങുന്ന വലിയ താരനിരയും പങ്കെടുത്തു. തന്റെ പ്രിയ സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്നു നല്‍കിയ ഈ മധുരം ഏറ്റവും വലിയ സമ്മാനമായി കാണുന്നുവെന്ന് യേശുദാസ് പറഞ്ഞു. ആശംസകളറിയിച്ച് കമലഹാസനും ഓണ്‍ലൈനിലെത്തി.
സംഗീതത്തെ ബഹുമാനിക്കുക. സംഗീതത്തിലാണ് ലോകത്തിന്റേതായ നിലനില്‍പ്പ്. ശരീരത്തിന്റെ തുടിപ്പുകള്‍ പോലും സംഗീതവുമയി ബന്ധപ്പെട്ടിരിക്കുന്നു. നദികളാണെങ്കിലും കാറ്റാണെങ്കിലും അതിലെല്ലാം സംഗീതത്തിന്റെ അംശമുണ്ട്. ആ സംഗീതത്തെ ബഹുമാനിക്കണം. നമ്മള്‍ സഹോദരങ്ങളാണ്, ഒരുതരത്തിലും ജാതി മത ഭേതമന്യേ എല്ലാവരും തുല്യരാണെന്നും സ്‌നേഹം കൊണ്ടൊരു ലോകത്തെ സൃഷ്ടിച്ചെടുക്കുക എന്നത് മനസിലാക്കി അതിന് വേണ്ടി പ്രവര്‍ത്തിക്കണം. നമുക്ക് നല്‍കിയിട്ടുള്ള പ്രകൃതിയെ സ്‌നേഹിക്കുക. സംഗീതത്തിലുള്ള അംശങ്ങളെ മനസിലാക്കുക, അദ്ദേഹം വ്യക്തമാക്കി.