എല്ലാ പാര്‍ട്ടികളുടെയും ആദര്‍ശത്തെ മാനിക്കുന്നു; ഇന്ത്യ സഖ്യത്തില്‍ ഭിന്നതയില്ലെന്ന് കെ.സി വേണുഗോപാല്‍

ഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യയില്‍ ഭിന്നതയില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. എല്ലാ പാര്‍ട്ടികളുടെയും ആദര്‍ശത്തെ മാനിക്കുന്നു. സഖ്യത്തില്‍ ഏകാധിപത്യ മനോഭാവമില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി. ജനാധിപത്യ രീതിയില്‍ എല്ലാ പാര്‍ട്ടികള്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ ഇടമുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സഖ്യത്തിന്റെ ഏകോപനസമിതിയില്‍ അംഗമാകേണ്ടെന്ന സി.പി.എം നിലപാടിനെ മാനിക്കുന്നു. സി.പി.എം പൊളിറ്റ്ബ്യൂറോയുടെ തീരുമാനമാണിത്. ഈ വിഷയത്തില്‍ വിശദീകരണം നല്‍കേണ്ടത് സി.പി.എം ആണ്.

കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ പല കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. സമാനരീതിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് പോരാട്ടത്തിലാണ്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് സഖ്യം രൂപീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

Top