തിരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണഫലം വന്നിട്ടാകാം പ്രതികരണം ; സീതാറാം യെച്ചൂരി

yechuri

ന്യൂഡല്‍ഹി: ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തു വന്നിട്ടും പ്രതികരിക്കാതെ സിപിഎം കേന്ദ്ര നേതൃത്വം. 25 വര്‍ഷത്തെ ഭരണം അവസാനിച്ചുവെന്ന ഫലസൂചനകളില്‍ കാര്യമില്ലെന്നും പൂര്‍ണഫലം വന്നിട്ടാകാം പ്രതികരണമെന്ന നിലപാടിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ആദ്യഘട്ടത്തില്‍ സിപിഎം-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉണ്ടായതെങ്കിലും രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ തുടങ്ങിയതോടെ ഫലം ബിജെപിക്ക് അനുകൂലമാവുകയായിരുന്നു. നഗരപ്രദേശങ്ങളിലും ഗോത്ര മേഖലകളിലും ബിജെപിയുടെ ആധിപത്യമായിരുന്നു നേരിട്ടത്.

സിപിഎമ്മിന്റെ വോട്ടര്‍മാരും സിപിഎമ്മിനെ കൈവിട്ടതോടെ അധികാരത്തില്‍ നിന്നും താഴെ പോവുകയായിരുന്നു. അവസാനത്തെ ഫലസൂചനകള്‍ പ്രകാരം ബിജെപി സഖ്യമാണ് ത്രിപുരയില്‍ ലീഡ് ചെയ്യുന്നത്. 10 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസ്സിന്‌ അവരുടെ സ്ഥാനം രേഖപ്പെടുത്താനായില്ല.

Top