​ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം; സ്കൂൾ വിദ്യാർത്ഥികളുടെ ​ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു തെളിയിക്കുന്ന വിദ്യാർത്ഥികൾക്കാണ് ​ഗ്രേസ് മാർക്ക് നൽകിയിരുന്നത്. ​ഗ്രേസ് മാർക്ക് നൽകുന്നതിലെ അസമത്വം പരിഹരിച്ച് നീതിയുക്തമായ രീതിയിലായിരിക്കും അനുവദിക്കുക.

നാഷണൽ സർവീസ് സ്കീം വിഎച്ച്എസ്ഇ വിഭാ​ഗം സംഘടിപ്പിച്ച മഹിതം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാ- കായിക രം​ഗങ്ങളിൽ മികവു തെളിയിക്കുന്ന വിദ്യാർത്ഥികൾക്കായാണ് അധിക മാർക്ക് നൽതിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഇത് നിർത്തിവയ്ക്കുകയായിരുന്നു.

Top