കൊച്ചി: എറണാകുളം ജില്ലയിലെ നിയന്ത്രിത മേഖലകള്‍ പുതുക്കി നിശ്ചയിച്ചു. ആലുവ നഗരസഭയും കീഴ്മാട് പഞ്ചായത്തും പൂര്‍ണമായും നിയന്ത്രിത മേഖലയാക്കി. ചെങ്ങമനാട് പഞ്ചായത്ത് വാര്‍ഡ് 14, കരുമാല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 4, തൃപ്പൂണിത്തുറ നഗരസഭ ഡിവിഷന്‍ 35, ശ്രീമൂലനഗരം പഞ്ചായത്ത് വാര്‍ഡ് 4, എടത്തല പഞ്ചായത്ത് വാര്‍ഡ് 2, വാഴക്കുളം പഞ്ചായത്ത് വാര്‍ഡ് 19, നീലീശ്വരം പഞ്ചായത്ത് വാര്‍ഡ് 13, വടക്കേക്കര പഞ്ചായത്ത് വാര്‍ഡ് 15, കൊച്ചി കോര്‍പ്പറേഷന്‍ വാര്‍ഡ് 66, ദൊരൈസ്വാമി അയ്യര്‍ റോഡ് എന്നിവയാണ് ജില്ലയിലെ മറ്റു നിയന്ത്രിത മേഖലകള്‍.
കൊച്ചി കോര്‍പ്പറേഷന്‍ വാര്‍ഡ് 27 പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇന്നലെ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആലുവ നഗരസഭയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. ആലുവ മാര്‍ക്കറ്റില്‍ മാത്രം 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊച്ചി നഗരത്തില്‍ സ്വകാര്യ ഏജന്‍സിയുമായി സഹകരിച്ച് നിയന്ത്രിത മേഖലകള്‍ നഗസഭ അണുവിമുക്തമാക്കി. നഗരത്തില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. എങ്കിലും ആശങ്ക ഒഴിയുന്നില്ലെന്നും മേയര്‍ സൗമിനി ജെയിന്‍ വ്യക്തമാക്കി.